അന്തരിച്ച നടൻ അനിൽ മുരളിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ദുൽഖർ സൽമാൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, പാർവതി, ടിനി ടോം തുടങ്ങി നിരവധി പേരാണ് നടന് ആദരാഞ്ജലികൾ നേർന്നിരിക്കുന്നത്.

കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് നടനെ ഈ മാസം 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതൽ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു.

അനിൽ മുരളിക്ക് ആദരാഞ്ജലികൾ

Posted by Mohanlal on Thursday, 30 July 2020

അനിൽ മുരളിക്ക്‌ ആദരാഞ്ജലികൾ

Posted by Mammootty on Thursday, 30 July 2020

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നല്കാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...!!🙏🏻🙏🏻🙏🏻

Posted by Arun Gopy on Thursday, 30 July 2020

ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരം?ഗത്തേക്ക് കടന്നുവരുന്നത്. 1993ൽ പ്രദർശനത്തിനെത്തിയ വിനയൻ ഒരുക്കിയ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.

Rest in peace Anil Etta. #AnilMurali

Posted by Prithviraj Sukumaran on Thursday, 30 July 2020

ആദരാഞ്ജലികൾ 😔 💐

Posted by Dulquer Salmaan on Thursday, 30 July 2020

ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടർ, അസുരവിത്ത്, കർമ്മയോദ്ധാ, ആമേൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കൊടി, തനി ഒരുവൻ, മിസ്റ്റർ ലോക്കൽ, നാടോടികൾ 2, വാൾട്ടർ അപ്പ തുടങ്ങി പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. രാഗിലേ കാശി, ജണ്ട പൈ കപ്പിരാജു എന്നവയാണ് തെലുങ്ക് ചിത്രങ്ങൾ ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറൻസികായിരുന്നു അവസാന ചിത്രം.

Content Highlights: Mohanlal, Mammooty, suresh gopi, prithviraj, indrajith, jayasurya etc pay respect to actor anil murali on his death