ടന്‍ ഉണ്ണി മുകുന്ദന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, സിദ്ധിഖ് എന്നിവര്‍ ഒന്നിച്ചുള്ള സെല്‍ഫി പകര്‍ത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്.

'സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങിത്തരും, പക്ഷേ ഉറ്റ സുഹൃത്തുക്കള്‍ നിങ്ങളുടെ ഭക്ഷണവും കഴിക്കും' എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്.

സുഹൃത്തുക്കള്‍ ഒന്നിച്ച ഡിന്നറിനു ശേഷമാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ചുള്ളന്മാര്‍ ഒന്നിച്ച ഫ്രെയിം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

unni

Content Highlights : Mohanlal Mammootty Jayaram Dileep Unni mukundan Kunchacko Boban Viral Selfie