പുതിയ ചിത്രത്തിനായി താന്‍ പുത്തന്‍ മേക്കോവറില്‍ എത്തുമെന്ന് മോഹന്‍ലാല്‍ വാക്ക് നല്‍കിയിരുന്നു. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് ലാല്‍ ആരാധകരോട് പറഞ്ഞിരുന്നു.

ഒടിയന്‍ വാര്‍ത്തകളിൽ ഇടം പിടിച്ചതോടെ ലാലിനെ കാണാനുള്ള കൗതുകത്തിലായിരുന്നു ആരാധകര്‍. കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ കൊച്ചിയിലെത്തി. കാണാനെത്തിയവരെ മാത്രമല്ല മാധ്യമങ്ങളിലുടെയും സമൂഹമാധ്യമങ്ങളിലുടെയും ലാലിനെ കണ്ട ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. അതിശയിപ്പിക്കുന്നതാണ് ലാലിന്റെ ആ മാറ്റം. അതോടൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ഒരു സംശയം ഉന്നയിക്കുന്നുണ്ട്. എന്താണ് മോഹന്‍ലാല്‍ സണ്‍ഗ്ലാസ് ധരിച്ചെത്തിയത്. സിനിമയിലല്ലാതെ പൊതുവേദികളിലൊന്നും മോഹന്‍ലാലിനെ സണ്‍ഗ്ലാസ് ധരിച്ച് ഏറെയൊന്നും ആരും കണ്ടിട്ടില്ല. പ്രിയതാരത്തിന്റെ കണ്ണുകള്‍ കാണാന്‍ ആരാധകരില്‍ പലര്‍ക്കും അതിയായ ആഗ്രഹമുണ്ട് എന്നു വേണം കമന്റുകളിൽ നിന്ന് മനസ്സിലാക്കാൻ.

mohanlal
Photo: V.K Aji

എറണാകുളം ഇടപ്പള്ളിയിലെ മൈ ജി മൈ ജെനറേഷൻ ഡിജിറ്റൽ ഹബ്ബ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ലാല്‍. വന്‍ ജനാവലിയാണ് താരത്തെ കാണാന്‍ തടിച്ചുകൂടിയിരുന്നത്. ആരാധകരുടെ ആരവങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ ലാല്‍ ഉദ്ഘാടനം ചെയ്തു.

lal
Photo: V.K Aji

mohanlal

mohanlal

mohanlal

Content Highlights: Mohanlal Make Over, Odiyan, Mohanlal weight loss, Mohanlal My G Mobile Inauguration