ലാല്‍ ജോസിന്റെ പുതിയ ചിത്രം വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചുതുടങ്ങി. മുടി നീട്ടി, താടിവെച്ച് ദേവദൂതന്‍ സ്‌റ്റൈലിലാണ് ലാല്‍ ചിത്രത്തില്‍. തിരുവനന്തപുരം തുമ്പ ഓള്‍ സെയിന്റ്സ് കോളേജാണ് ലൊക്കേഷന്‍.

മോഹന്‍ലാല്‍ കോളേജ് പ്രിന്‍സിപ്പലായ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തത്തിന്റെ തിരക്കഥ ബെന്നി പി. നായരമ്പലമാണ്.