സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബാലിക്ക് ശേഷം മറ്റൊരു സൂപ്പര്‍ താരത്തിന്റെ ചിത്രം കൂടി മോഹന്‍ലാല്‍ തിയ്യറ്ററുകളില്‍ എത്തിക്കുന്നു. 

ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ നായകനായെത്തുന്ന കാബില്‍ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് മോഹന്‍ലാലിന്റെ മാക്സ് ലാബും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ്. 

ജനുവരി 26നാണ് ചിത്രം പുറത്തിറങ്ങുന്നത്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൃത്വിക് അന്ധകഥാപാത്രമായാണ് എത്തുന്നത്. യാമി ഗൗതമാണ് ചിത്രത്തിലെ നായിക. ഹൃത്വികിന്റെ പിതാവ് രാകേഷ് റോഷനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.