ബ്ലോക്ക്ബസ്റ്ററായി മാറിയ ദൃശ്യം 2ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. '12th മാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു.

ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം മിസ്റ്ററി ത്രില്ലർ ആണെന്നാണ് സൂചന. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട, പൃഥ്വിരാജിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന 'ബ്രോ ഡാഡി'യേക്കാൾ മുൻപേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിൻറേതായിരിക്കും.

അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'റാം' കൊവിഡ് സാഹചര്യത്തിൽ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. വിദേശത്ത് ഉൾപ്പടെയുള്ള ചിത്രീകരണം ബാക്കിയാണ്.

പ്രിയദർശന്റെ 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം', ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' തുടങ്ങിയവയാണ് മോഹൻലാലിൻറേതായി റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങൾ.


Content Highlights : Mohanlal Jeethu Joseph New Movie 12th Man Title poster ashirvad cinemas