മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ  ലൂസിഫറിലെ അവസാനത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. സ്റ്റീഫൻ നെടുമ്പള്ളി, ഖുറേഷി അബ്രാം എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്. നേരത്തെ ചിത്രത്തിലെ ഇരുപത്തിയൊമ്പത് കഥാപാത്രങ്ങളുടെ കാരക്ടര്‍ പോസ്റ്ററുകള്‍ പല ദിവസങ്ങളിലായി പുറത്തു വിട്ടിരുന്നു .

'അവസാനം എന്നത് തുടക്കം മാത്രമാണ്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഇത് ചിത്രത്തിന് രണ്ടാം ഭാഗം വരും എന്ന സൂചനയാണ് നല്‍കുന്നതെന്നാണ് ആരാധകാരുടെ അഭിപ്രായം. 

നേരത്തെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ ചൊല്ലി സജീവമായ ചര്‍ച്ചകള്‍ നടന്നിരുന്നു. പല കാര്യങ്ങളിലും ചോദ്യങ്ങള്‍ ബാക്കിയാക്കി ചിത്രം അവസാനിപ്പിച്ചത് രണ്ടാം ഭാഗം ഒരുക്കുന്നതിന് വേണ്ടിയാണെന്ന വാദങ്ങളും ഉണ്ടായിരുന്നു. പോരാതെ ഇതേ സൂചനകള്‍ നല്‍കി അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ച ചിത്രങ്ങളും ഈ ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചിരുന്നു. 

മാര്‍ച്ച് 28-നാണ് ലൂസിഫര്‍ തീയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്​റോയ്ട, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അതിന് പുറമെ അതിഥി താരമായി സംവിധായകന്‍ പൃഥ്വിരാജും ചിത്രത്തിലുണ്ട്.

Lucifer

Content Highlights : Mohanlal In Lucifer Movie Final Character Poster Mohanalal As Khureshi Ab’Raam Lucifer Prithviraj