'ഖുറേഷി അബ്രാമി'ന്റെ ആ കണ്ണട ഇനി പൃഥ്വിക്ക് സ്വന്തം, ഇത് ചേട്ടന്റെ സമ്മാനം


പൃഥ്വിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിൽ താനുപയോ​ഗിച്ച കണ്ണടയാണ് മോഹൻലാൽ പ്രിയ സഹോദരന് സമ്മാനമായി നൽകിയിരിക്കുന്നത്

Mohanlal, Prithviraj

പൃഥ്വിരാജിന് കിടിലൻ സമ്മാനം നൽകി മോഹൻലാൽ. പൃഥ്വിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിൽ താനുപയോ​ഗിച്ച കണ്ണടയാണ് മോഹൻലാൽ പ്രിയ സഹോദരന് സമ്മാനമായി നൽകിയിരിക്കുന്നത്.

ലൂസിഫറിലെ മോഹൻലാലിന്റെ സ്റ്റൈൽ ​ഗെറ്റപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ച് അവസാന ഭാ​ഗത്ത് ഖുറേഷി അബ്രാം എന്ന കഥാപാത്രമായി മോഹൻലാൽ പ്രത്യക്ഷപ്പെടുമ്പോഴുളള ​ഗെറ്റപ്പ്. ഖുറേഷിയുടെ കണ്ണടയും അന്നേ ശ്രദ്ധ നേടിയിരുന്നു.

'ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍' എന്ന കുറിപ്പോടെയാണ് പൃഥ്വി ചേട്ടന്റെ സമ്മാനം ആരാധകരെ കാണിച്ചത്. പൃഥ്വിയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ കണ്ണടയുടെ വിലയെക്കുറിച്ചുള്ള ചർച്ചകളും ചൂടുപിടിക്കുന്നുണ്ട്. ഏതാണ്ട് ഒന്നരലക്ഷത്തിനടുത്താണ് കണ്ണടയുടെ വിലയെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ മോഹൻലാലിനെ നായകനാക്കി രണ്ടാമത്തെ ചിത്രവുമായി പൃഥ്വി വീണ്ടും എത്തുകയാണ്. ബ്രോ ഡാഡി എന്ന് പേരിട്ട ചിത്രം കഴിഞ്ഞ ദിവസമാണ് പാക്കപ്പ് ആയത്. പൃഥ്വിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരെക്കൂടാതെ മീന, കല്യാണി പ്രിയദർശൻ, കനിഹ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ പൃഥ്വിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.


content highlights : Mohanlal gifts sunglass to prithviraj, Lucifer movie, Khureshi Ab’Raam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented