രാജ്യമൊട്ടാകെ ഫിറ്റ്‌നസ് ചലഞ്ച് തരംഗമാകുമ്പോള്‍ സൂര്യയെയും പൃഥ്വിരാജിനെയും വെല്ലുവിളിച്ച് മോഹന്‍ലാല്‍. വ്യായാമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചാണ് മോഹന്‍ലാല്‍ വെല്ലുവിളിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചതോടെയാണ് കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ആരംഭിച്ച 'ഫിറ്റ്നസ് ചലഞ്ച്' തരംഗമാകുന്നത്. ട്വിറ്ററില്‍ ആരംഭിച്ച ഈ ചലഞ്ച് ഏറെ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു. 

വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്താണ് സെലിബ്രിറ്റികളടക്കമുള്ളവര്‍ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. 

mohanlal

മോഹന്‍ലാലിന്റെ വെല്ലുവിളി സൂര്യയും പൃഥ്വിരാജും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.