മോഹൻലാൽ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ | മാതൃഭൂമി
ആലപ്പുഴ: ശുദ്ധജല ക്ഷാമം രൂക്ഷമായ കുട്ടനാടിന് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും സ്ഥാപിച്ച ഈ പ്ലാന്റിലൂടെ എടത്വ ഒന്നാംവാര്‍ഡിലെ നൂറ് കണക്കിന് വരുന്ന നാട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും.
വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് ഇന്ന് പരിസ്ഥിതി ദിനത്തില്‍ കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
പ്രതിമാസം ഒന്‍പത് ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഇലക്ട്രോണിക് കാര്‍ഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റില്‍ നിന്നും സൗജന്യമായി എടുക്കാം. പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് പ്രകൃതി സൗഹാര്‍ദ്ദമായാണ് നിര്‍മിച്ചിരിക്കുന്നത്.
കുട്ടനാട്ടിലെ ജലത്തില്‍ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് കാല്‍സ്യം ക്ലോറൈഡ് എന്നിവ നീക്കം ചെയ്യുന്നതും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ കഴിവുള്ളതുമാണ് പ്ലാന്റ്. പ്രദേശത്തെ 300 ഓളം കുടുംബങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവര്‍ പ്ലാന്റിന്റെ ഗുണഭോക്താക്കളാകും.
Content Highlights: actor mohanlal, drinking water plant, kuttanad, viswasanthi foundation, Water Cris
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..