വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | ഫോട്ടോ: സ്ക്രീൻഗ്രാബ്
വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും വൻ ആരാധകവൃന്ദമുള്ള താരമാണ് മലയാളികളുടെ സ്വന്തം മോഹൻലാൽ. സിനിമയിലെ കഥാപാത്രങ്ങളേപ്പോലെ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ മുഹൂർത്തങ്ങളും വിശേഷങ്ങളും ആരാധകർ നെഞ്ചേറ്റാറുണ്ട്. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ വൈറലായിരിക്കുകയാണ്.
കാറിൽ നിന്നിറങ്ങി വരികയാണ് മോഹൻലാൽ. ഫൂട്ട്പാത്തിലേക്ക് നോക്കിയപ്പോഴാണ് അവിടെ ഏതാനും കടലാസ് കഷണങ്ങൾ കാണുന്നത്. ആ പരിസരത്ത് വേറെവിടെയും മാലിന്യങ്ങളൊന്നുമില്ല എന്ന് മനസിലാക്കിയ അദ്ദേഹം അത് കൈകൊണ്ട് നീക്കം ചെയ്യുന്നതാണ് വീഡിയോയിൽ. വിദേശത്തുവെച്ചാണ് ഇത് നടന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വീഡിയോ വൈറലാവാൻ പിന്നെ അധികം നേരം വേണ്ടിവന്നില്ല.
ഫാൻസ് ഗ്രൂപ്പുകളിലൂടെ വീഡിയോ പ്രചരിക്കുകയാണിപ്പോൾ. നിരവധി പേരാണ് സൂപ്പർതാരത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതൊരു പാഠമാണെന്നും അദ്ദേഹം എപ്പോഴും എളിമ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്നുമെല്ലാം നീളുന്നു കമന്റുകൾ.
രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിലെ സസ്പെൻസ് നിറഞ്ഞ രംഗങ്ങൾ മോഹൻലാൽ ഈയിടെ പൂർത്തിയാക്കിയിരുന്നു. അപ്രതീക്ഷിതമായാണ് ജയിലറിലെ മോഹൻലാലിന്റെ സാന്നിധ്യം അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്. ബറോസ്, റാം, എമ്പുരാൻ, മലൈക്കോട്ടൈ വാലിബൻ, എലോൺ എന്നിവയാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Content Highlights: mohanlal cleaning footpath video viral, mohanlal rare video
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..