മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച രുഗ്മിണിയമ്മയെ തേടിയെത്തി താരത്തിന്റെ ഫോണ്‍കോള്‍. അപ്രതീക്ഷിതമായി താരത്തെ വീഡിയോ കോളില്‍ കണ്ടപ്പോള്‍ രുഗ്മിണിയമ്മ വികാരാധീനയായി. 

നേരിട്ട് കാണണമെന്ന ആഗ്രഹം പങ്കുവച്ചപ്പോള്‍ കോവിഡ് പ്രശ്‌നങ്ങള്‍ കഴിഞ്ഞാല്‍ നേരിട്ട് കാണാമെന്ന് മോഹന്‍ലാല്‍ ഉറപ്പു നല്‍കി.

പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ താമസിക്കുന്ന രുഗ്മിണിയമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. മോഹന്‍ലാലിന്റെ കാര്യം പറഞ്ഞ് എല്ലാവരും കളിയാക്കുകയാണെന്ന് പറഞ്ഞ് രുഗ്മിണിയമ്മ പൊട്ടിക്കരയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ഇക്കാര്യം മോഹന്‍ലാലിനോട് പറയുകയും നടന്‍ രുഗ്മണി അമ്മയെ വിളിക്കുകയുമായിരുന്നു.

Content Highlights: Mohanlal calls Rukmini Amma after her video went viral