പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ. നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, നടനും എംപിയുമായ സുരേഷ് ​ഗോപി തുടങ്ങിയവർ മോദിക്ക് ആശംസകൾ നേർന്ന് രം​ഗത്തെത്തി. 

"നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാൾ ആശംസകൾ. അങ്ങയുടെ യാത്രയിൽ ഉടനീളം സർവ്വേശ്വരൻ ആരോഗ്യവും സന്തോഷവും വിജയവും നൽകട്ടെ", മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു.

 

"ഇന്ത്യയുടെ സൂര്യാ, ജ്വലിച്ചുകൊണ്ടേയിരിക്കുക..ഭാരതത്തിന്റെ അഭിമാനം.. ഹിരാബെൻ മോദി, ദാമോദർദാസ് മോദി..താങ്കളെ  ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു.."  സുരേഷ് ​ഗോപി കുറിച്ചു

നടൻ മമ്മൂട്ടിയും പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകളുമായി രം​ഗത്തെത്തിയിട്ടുണ്ട്

എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് നരേന്ദ്ര മോദി. ഇതോടനുബന്ധിച്ച് 'സേവാ ഓർ സമർപ്പൺ അഭിയാൻ' എന്ന പേരിൽ മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. 


content highlights : Actors Mohanlal, Mammootty and Suresh Gopi birthday wishes to Narendra Modi