ലയാളത്തിന്റെ നടന്ന വിസ്മയം മോഹന്‍ലാലിന്റെ  59-ാം പിറന്നാളാണിന്ന്. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ടും മോഹന്‍ലാല്‍ എന്ന ഇതിഹാസത്തെ കുറിച്ച് മനസ് തുറന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ സംവിധായകരായ ജിബി ജോജു പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത് 

ഇട്ടിമാണിയുടെ സെറ്റിലാണ് താരത്തിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം. നവാഗതര്‍ക്ക് മോഹന്‍ലാല്‍ അവസരം നല്‍കില്ല എന്ന് പറയുന്നത് ശരിയല്ലെന്നും മോഹന്‍ലാലിനെ കേരളത്തിന്റെ ഒരു പൊതു സ്വത്തായി അവതരിപ്പിക്കാന്‍ പറ്റുന്ന കഥകളും കഥാപാത്രങ്ങളും ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും യുവ സംവിധായകര്‍ക്ക് ലാലേട്ടനിലേക്ക് എത്താനാകുമെന്നും ഇവര്‍ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നു. ഇനി ഒരു ആയിരം പടം ചെയ്താലും ഇട്ടിമാണി തന്നെയായിരിക്കും തങ്ങളുടെ ഭാഗ്യം എന്നും ഈ നടക്കുന്നത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ജിബി ജോജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്ന് ലാലേട്ടന്റെ ജന്മദിനം...

മലയാളികള്‍ ഇത്രത്തോളം ആഘോഷമാക്കുന്ന ഒരു ജന്മദിനം വളരെ വിരളമാണ്. അദ്ദേഹത്തിന്റെ ജനപ്രീതി കാണുമ്പോള്‍ ലാലേട്ടന്‍ ഒരോരുത്തര്‍ക്കും സ്വന്തം കുടുംബത്തിലെ അംഗത്തേപ്പോലെയാണ് എന്ന് തോന്നാറുണ്ട്. ഞങ്ങള്‍ക്ക് അതിലുപരി ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് ഈ പിറന്നാളില്‍ ലാലേട്ടന്‍ നില്‍ക്കുന്നത് 'ഇട്ടിമാണി Made in china'' എന്ന ചിത്രത്തിനൊപ്പമാണ്. അതിന്റെ പിന്നാമ്പുറം പരിശോധിച്ചാല്‍ 24 വര്‍ഷമായി ജിബി എന്ന അസിസ്റ്റന്റ്-അസോസിയേറ്റ് ഡയറക്ടറും 20 വര്‍ഷമായി അസിസ്റ്റന്റ്-അസോസിയേറ്റായി തുടരുന്ന ജോജുവും ഞങ്ങള്‍ രണ്ടു പേരും ലാലേട്ടനെ അടുത്ത് കാണുന്നത് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. ഇത്രയും വര്‍ഷം ലാലേട്ടന്‍ എന്ന മഹാവൃക്ഷം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ക്ക് കാണാനോ എത്തി പിടിക്കാനോ പറ്റാത്ത അത്ര ദൂരത്തില്‍ ആയിരുന്നു അദ്ദേഹം. 

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ആയിരുന്നു പത്ത് മുപ്പത്തഞ്ചോളം സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പോലും യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ ഞങ്ങള്‍ വര്‍ക്ക് ചെയ്യുകയായിരുന്നില്ല, കാരണം എന്നും ലാലേട്ടന്‍ ഞങ്ങളുടെ തൊട്ടു മുന്‍പില്‍ നില്‍ക്കുന്നു, ഞങ്ങള്‍ ആരാധിക്കുന്ന ഞങ്ങള്‍ സ്വപ്നം കാണുന്ന ലാലേട്ടന്‍ ഞങ്ങളുടെ തൊട്ടടുത്ത് നില്‍ക്കുന്നുന്നത് ഞങ്ങള്‍ക്ക് ഭയങ്കര അതിശയമായിരുന്നു. ഞങ്ങള്‍ എപ്പോള്‍ നോക്കിയാലും ഷോട്ട് എടുക്കാന്‍ വരുമ്പോള്‍ ലാലേട്ടന്റെ മുഖത്തേക്കാണ് നോക്കുക. മുഖത്തേക്ക് നോക്കി ഇങ്ങനെ നിന്ന് പോകും, അവിടെ കണ്ടിന്യുറ്റി നോക്കാനോ മറ്റുള്ള കാര്യങ്ങള്‍ വരെ സത്യം പറഞ്ഞാല്‍ മറന്നു പോയിട്ടുണ്ട്.

അങ്ങനെ നിന്ന ജീവിതത്തില്‍ സത്യം പറഞ്ഞാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ! മുന്തിരിവള്ളികള്‍ ഷൂട്ട് ഒരോ ദിവസം കഴിയുന്തോറും വിഷമമായിരുന്നു കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ ലാലേട്ടന്‍ ഈ പ്രൊജക്ട് വിട്ട് പോകും; ഈ ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇത്ര തിരക്കുള്ള വ്യക്തി ഇനി അദ്ദേഹത്തെ എങ്ങനെ കാണും? ഞങ്ങള്‍ മനസില്‍ തീരുമാനിച്ചിരുന്നു ലാലേട്ടനെ വിട്ടു കളയരുത് എന്ന്, പുതുമുഖ സംവിധായകര്‍ക്ക് ലാലട്ടേന്‍ ഡേറ്റ് കൊടുക്കില്ല എന്നത് വെറും തോന്നല്‍ ആണ് എന്ന് മനസിലാക്കി ലാലേട്ടനെ ഞങ്ങള്‍ക്ക് വേണം എന്ന് അതിയായ ആഗ്രഹത്തിന്റെ ഫലം എന്ന പോലെ; ഞങ്ങളുടെ 40 ല്‍ എത്തി നില്‍ക്കുന്ന ഈ ജീവിതത്തില്‍ ഇനിയൊരിക്കല്‍ ലാലേട്ടനെ കാണാനോ അദ്ദേഹത്തോട് ഒപ്പം പ്രവര്‍ത്തിക്കാനോ ചിലപ്പോള്‍ ദൈവം ഒരു ഭാഗ്യം തന്നു എന്ന് വരില്ല!

ഒരു നല്ല കഥ തിരക്കഥ സംഭാഷണം തയ്യാറാക്കി ഞങ്ങള്‍ കാത്തിരുന്നത് കൊണ്ടോ ദൈവം എല്ലാ അനുഗ്രഹവും കൊണ്ടു വന്ന തന്നതു പോലെ തൊട്ടടുത്ത് ലാലേട്ടന്‍ ഉണ്ടായി ലാലേട്ടനോട് അത് പറയാന്‍ സാഹചര്യം കിട്ടി ലാലേട്ടന് വേണ്ട തിരുത്തലുകള്‍ക്ക് വേണ്ടി ഒന്നൊന്നര വര്‍ഷം പോയി എന്നിരുന്നാല്‍ പോലും ഇന്ന് തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഞങ്ങള്‍ നില്‍ക്കുന്നത് ഇന്ന് മോഹന്‍ലാല്‍ എന്ന് പറയുന്ന ലോകം കണ്ട ഏറ്റവും മികച്ച നടന്‍ ഞങ്ങളുടെ സെറ്റിലാണ്. ഞങ്ങളുടെ കൂടെയാണ് ഇട്ടിമാണി ആയിട്ട് അദ്ദേഹം ഇപ്പോള്‍. ഈ നടക്കുന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്

ഈ നിമിഷം മുകളിലേക്ക് നോക്കുമ്പോള്‍ ആകാശത്ത് ഉദിച്ച് നില്‍ക്കുന്ന ചന്ദ്രന്‍ അത് പ്രകാശിച്ച് നില്‍ക്കുമ്പോള്‍ ഞങ്ങളുടെ മനസില്‍ അത് ലാലേട്ടന്റെ മുഖമായി തോന്നുന്നു കാരണം ഞങ്ങള്‍ ഇന്ന് സ്വപ്നലോകത്താണ്, ഞങ്ങളോടൊപ്പം ലാലേട്ടന്‍. ഞങ്ങള്‍ ചെറുപ്പത്തില്‍ സ്വപ്നം കണ്ട് നടന്നിരുന്ന ലാലേട്ടനെ ഇന്ന് ഞങ്ങള്‍ ഡയറക്ട് ചെയ്യുന്നു ഇതില്‍ വലിയ ഭാഗ്യം ഇനി ഞങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനില്ല! ഇനി ഒരു ആയിരം പടം ചെയ്താലും ഇട്ടിമാണി തന്നെയാണ് ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം :)

ഇന്ന് ഞങ്ങള്‍ ഈ ചിത്രം ചെയ്യുന്നത് ഞങ്ങള്‍ക്ക് വേണ്ടിയല്ല, എല്ലാ അസിസ്റ്റന്റ് അസോസിസിയേറ്റ് ഡയറക്ടേഴ്‌സിനും വേണ്ടിയാണ് ലാലേട്ടന്‍ നമ്മുടെ എല്ലാവരുടേയും ആണ്, ലാലേട്ടനോടൊപ്പം സിനിമ ചെയ്യാനാഗ്രഹിക്കുന്ന എല്ലാ യുവ സംവിധായകരോടും. കേരളത്തിന്റെ ഒരു പൊതു സ്വത്തായി നിങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ പറ്റുന്ന കഥകള്‍ കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ലാലേട്ടനിലേക്ക് എത്തും, ദൈവം എത്തിക്കും. 
ഈ പുണ്യജന്മത്തില്‍ ഒരു ജന്മദിനം ഞങ്ങളോട് ഒപ്പം ആയതില്‍ ഇതില്‍ വലിയ ഒരു ഭാഗ്യം ഈ സിനിമ ജീവിതത്തില്‍ ഇനി വരാന്‍ ഇല്ല നന്ദി ലാലേട്ടാ :)

jibi joju

content highlights : Mohanlal Birthday Wishes Ittimaani Made In China Movie Directors Jibi Joju Facebook Post