പരിപാടിയിൽ നിന്നും | PHOTO: SPECIAL ARRANGEMENTS
മോഹൻലാലിന്റെ അറുപത്തി മൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഓൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. താമരശ്ശേരിയിലെ ഓറഞ്ച് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററുമായി സഹകരിച്ച് നടത്തിയ പരിപാടി എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു.
മലയാളത്തിന്റെ പ്രിയ നടന്റെ പിറന്നാൾ ആഘോഷം സമൂഹത്തിൽ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാനുതകുന്ന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച ആരാധകരുടെ ശ്രമം അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം കെ രാഘവൻ എം പി അഭിപ്രായപ്പെട്ടു.
കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസർജൻ ഡോ. ടിസിനി ജോസഫ് ക്ലാസെടുത്തു. ശാരീരിക വൈകല്യങ്ങളെ ആത്മധൈര്യം കൊണ്ട് മറികടന്ന് ലോകശ്രദ്ധയാകർഷിച്ച ഭിന്നശേഷിക്കാരനായ ആസിം വെളിമണ്ണ മുഖ്യാതിഥിയായി. കുട്ടികളും രക്ഷിതാക്കളുമായി ഏറെ നേരം തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച ആസിം പരിമിതികളെ പാട്ടിനു വിട്ട് സ്വപ്നങ്ങൾക്ക് പുറകെ പോകാൻ അവരോട് ഉപദേശിച്ചു.
ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ്, താമരശ്ശേരി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ എന്നിവർ സംസാരിച്ചു.
Content Highlights: mohanlal birthday mohanlal fans association class for parents of differently abled children
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..