മോഹൻലാൽ, വീഡിയോയിൽ നിന്നും | PHOTO: FACEBOOK/MOHANLAL, SCREEN GRAB
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ജനതാ മോഷൻ പിക്ച്ചേഴ്സ് പുറത്തിറങ്ങിയ പുതുമ നിറഞ്ഞ മ്യൂസിക്കൽ വീഡിയോ ശ്രദ്ധ നേടുന്നു. 'നടരാജനോ യദുനാഥനോ' എന്ന് തുടങ്ങുന്ന ഗാനത്തോടൊപ്പം മോഹൻലാലിന്റെ ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളും ഡയലോഗുകളും ചേർത്തുവെച്ച വീഡിയോയാണിത്. തോൽപാവക്കൂത്തിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ.
തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു, നിർമാതാവ് ഉണ്ണി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകുന്ന നിർമാണ കമ്പനിയായ ജനത മോഷൻ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ദശരഥം, തൂവാനത്തുമ്പികൾ മുതലായ ചിത്രങ്ങളിലെ ഡയലോഗുകൾ പാട്ടിനൊപ്പം മനോഹരമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മലെെക്കോട്ടെെ വാലിബനിലെ രംഗവും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്.
എസ്. സുരേഷ് ബാബുവാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഡോ. മധു വാസുദേവന്റേതാണ് വരികൾ. ശ്രീവത്സൻ ജെ. മേനോനാണ് സംഗീതവും ആലാപനവും. ജനതാ മോഷൻ പിക്ച്ചേഴ്സ് മോഹൻലാലിനായി ഒരുക്കിയ പിറന്നാൾ സമ്മാനം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
Content Highlights: mohanlal birthday mohanlal @63 janatha motion pictures music video
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..