-
പഴയകാല നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെ വിവാഹ സത്കാരച്ചടങ്ങില്‍ തിളങ്ങി മോഹന്‍ലാല്‍. ഇക്കഴിഞ്ഞ പതിനേഴിനാണ് കാര്‍ത്തികയുടെ മകന്‍ വിഷ്ണുവും പൂജയും വിവാഹിതരായത്.
മലയാള സിനിമയിലെ ഒരുകാലത്തെ ഭാഗ്യജോടികളായിരുന്നു മോഹന്‍ലാലും കാര്‍ത്തികയും. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും നായികാനായകന്മാരായി വേഷമിട്ടിട്ടുണ്ട്.
ദേശാടനക്കിളികള്‍ കരയാറില്ല, കരിയിലക്കാറ്റ് പോലെ, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ഭാഗ്യജോഡികളായി.
നേരത്തെ വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ വിഷ്ണുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഇതിന്റെ ചിത്രങ്ങള്‍ വിനീത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു
Content Highlights : Mohanlal Attends Actress Karthika's son wedding reception Viral Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..