താരസംഘടനയായ അമ്മ അടിമുടി അഴിച്ചുപണിയുന്നതായി വിവരം. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ്. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് ലഭ്യമായ വിവരം. 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കെതിരേ പരസ്യമായി പ്രതികരിച്ച അഭിനേതാക്കളായ പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ  അച്ചടക്ക നടപടി കൈക്കൊള്ളാനും ധാരണയായതായാണ് അറിയുന്നത്. ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ചാവും അച്ചടക്ക നടപടി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

Content Highlights: Mohanlal as Amma president Prithviraj sukumaran Remya nambeesan actress molestation case