നടൻ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത കിം​ഗ് ഫിഷ് എന്ന ചിത്രത്തെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമ സഞ്ചരിക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണെന്നും കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെയെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

"ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിംഗിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്തവുമായ സിനിമ.

ഈ സിനിമ സഞ്ചരിക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്... കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാൻ  എല്ലാ കലാകാരന്മാർക്കും സാധിക്കട്ടെ.. അനൂപിനും ടീമിനും വിജയാശംസകൾ."മോഹൻലാൽ കുറിച്ചു.

ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിംഗിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന സിനിമ കണ്ടു. അതിമനോഹരവും...

Posted by Mohanlal on Tuesday, 29 September 2020

അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. രഞ്ജിത്തും അനൂപുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വി.കെ. പ്രകാശ് സംവിധാനം ചെയ്യാനിരുന്ന ചിതമായിരുന്നു 'കിംഗ് ഫിഷ്'. എന്നാൽ പിന്നീടത് അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. 

Content highlights : Mohanlal Appreciates Kingfish Malayalam movie Directed by Anoop Menon