രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരൊറ്റ ഫ്രെയിമില്‍; വൈറലായി മോഹന്‍ലാല്‍ - രജനീകാന്ത് ചിത്രം 


1 min read
Read later
Print
Share

രജനീകാന്ത്, സെഞ്ചുറി കൊച്ചുമോൻ, മോഹൻലാൽ | photo: twitter/@sri50

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് നായകനാകുന്ന ജയിലര്‍. നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവരടങ്ങിയ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് നേരത്തെ പുറത്ത് വിട്ടിരുന്നു. ജയിലറില്‍ ഒരു പ്രധാന വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്.

ഇപ്പോഴിതാ മോഹന്‍ലാലും രജനീകാന്തും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ജയിലറിന്റെ ചിത്രീകരണ
ത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാലും രാജസ്ഥാനിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. മലൈക്കോട്ടെ വാലിബന്റെ നിര്‍മാതാക്കളില്‍ ഒരാളായ സെഞ്ചുറി കൊച്ചുമോനും ഫോട്ടോയിലുണ്ട്.

ആദ്യമായാണ് മോഹന്‍ലാലും രജനീകാന്തും ഒരുമിച്ചൊരു സിനിമ ചെയ്യുന്നത്. ഇതിന് മുമ്പ് രജനീകാന്ത് നായകനായ ശിവാജിയിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല.

2022 ഡിസംബറില്‍ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ നെല്‍സന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ഏപ്രില്‍ 14-ന് തിയേറ്ററുകളിലെത്തും.

Content Highlights: mohanlal and rajinikanth together photo jailer movie set

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented