തെലുങ്ക് താരം മോഹൻ ബാബുവിൻറെ ആതിഥ്യം സ്വീകരിച്ച് മോഹൻലാലും മീനയും. ഹൈദരാബാദിൽ പുരോമഗിക്കുന്ന 'ബ്രോ ഡാഡി' ഷൂട്ടിന്റെ ഇടവേളയിലാണ് ഇരുവരും മോഹൻ ബാബുവിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.

മോഹൻ ബാബുവിനൊപ്പം ഭാര്യയും മക്കളായ ലക്ഷ്‍മി മഞ്ചുവും വിഷ്‍ണു മഞ്ചുവും വിഷ്‍ണുവിൻറെ ഭാര്യ വിറാനിക്കയും ഉണ്ടായിരുന്നു. അത്താഴം കഴിച്ചശേഷമാണ് താരങ്ങൾ പിരിഞ്ഞത്. സൗഹൃദവിരുന്നിന്റെ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശനാണ് മറ്റൊരു താരം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16)

content highlights : mohanlal and meena visits mohanbabu during bro daddy shoot break