ലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹൻലാലിന്റെ  ഒടിയൻ്റെ ചിത്രീകരണം തുടരുകയാണ്. ഒടിയന് ശേഷം അജോയ് വര്‍മ്മ ഒരുക്കുന്ന പേരിട്ടിട്ടില്ലാത്ത സിനിമയിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. 

സാജു തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മൂൺ ഷൂട്ട് എൻ്റര്‍ടെയിൻമെൻ്റിൻ്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്.