മോഹന്‍ലാല്‍ നായകനാകുന്ന ഫാന്റസി ത്രില്ലര്‍ ഒടിയന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമാ സംരംഭമാണ് ഈ ചിത്രം. പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരാണ് ഒടിയനില്‍ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്.
ഐതിഹ്യവും ചരിത്രവും കൂടിക്കലര്‍ന്ന ഈ ചിത്രത്തില്‍ നടന്‍ അജയ് ദേവ്ഗണും സഹകരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അജയിന്റെ ഉടമസ്ഥതയിലുള്ള എന്‍.വൈ വി.എഫ്.എക്‌സ് വാലയാണ് ചിത്രത്തിന് വേണ്ടി വി.എഫ്.എക്‌സ് രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തിറങ്ങുന്നുണ്ട്. ഓക്ടോബറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ദേശീയ പുരസ്‌കാര ജേതാവും മാധ്യമപ്രവര്‍ത്തകനുമായ കെ. ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ ഒരുക്കുന്നത്. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
ഒടിയന് ശേഷം വി.എ ശ്രീകുമാര്‍ മേനോന്‍ മഹാഭാരതത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിക്കും. എം.ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് മഹാഭാരതം ഒരുക്കുന്നത്. മോഹന്‍ലാല്‍ ഭീമന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. 1000 കോടി ചെലവുവരുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വ്യവസായിയായ ബി.ആര്‍ ഷെട്ടിയാണ്.
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറാണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം. വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. മുരളിഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..