മകന്‍ പ്രണവിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍. തന്നെപോലെ തന്നെ പ്രണവിനും ആദ്യം അഭിനയം ഇഷ്ടമായിരുന്നില്ലെന്നും 'പെട്ടുപോയി' എന്നാണ് പറഞ്ഞിരുന്നതെന്നും  മോഹന്‍ലാല്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിന്റെ അഭിനയത്തെക്കുറിച്ചും യാത്രകളെയും ജീവിതരീതികളെയും കുറിച്ച് മോഹന്‍ലാല്‍ വാചാലനായത്.

'അഭിനയിക്കാന്‍ അധികം താല്പര്യമില്ലാത്ത ആളാണ് പ്രണവ്. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്, സാവധാനം സിനിമയിലേക്ക് വരുന്നതേയുള്ളൂ. ഇനി പതുക്കെ ഇഷ്ടപ്പെട്ട് തുടങ്ങണം. ഞാനും സിനിമയില്‍ 'പെടുക'യായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമായിരുന്നില്ല. പിന്നെ പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി. 

അപ്പുവിന്റെ പ്രായത്തില്‍ ഞാനും ആഗ്രഹിച്ച കാര്യങ്ങള്‍ തന്നെയാണ് അവന്‍ ചെയ്യുന്നത്. അന്ന് ഇതുപോലെ യാത്രപോകാന്‍ തോന്നിയിരുന്നു. പക്ഷെ പലതുകൊണ്ടും ഒന്നും ചെയ്യാനായില്ല. ഇന്നിപ്പോള്‍ അയാളുടെ രീതികള്‍ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അതുപോലെ യാത്ര ചെയ്യാന്‍ എനിക്കും തോന്നാറുണ്ട്. പക്ഷെ എന്റെ യാത്രകളെല്ലാം ഇപ്പോള്‍ ലക്ഷ്യൂറിയസ് പ്രൈവസിയിലായി മാറിക്കഴിഞ്ഞു. അപ്പുവിനെ പോലെ ബസിലോ, ലോറിയിലോ, ട്രെയിനിലോ എനിക്ക് പോകാനാകുന്നില്ല. ഞാന്‍ അപ്പോള്‍ ഫ്‌ളൈറ്റിനെ കുറിച്ച് ആലോചിക്കും. അറിഞ്ഞോ അറിയാതെയോ യാത്രകളെല്ലാം അത്തരമൊരു ട്രാക്കിലേക്കായി പോയി. മോഹന്‍ലാല്‍ പറയുന്നു 

Content Highlights : Mohanlal About Pranav Mohanlal Acting Travel Passion Mohanlal Pranav Cinema