ഏറെ പ്രതിക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ഒടിയന്‍. എന്നാല്‍ ചിത്രത്തെകുറിച്ച് ഇപ്പോള്‍ വളരെയധികം മോശം റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വെറും പൊള്ളയായ ചിത്രമെന്നാണ് മിക്ക പ്രേക്ഷകരും ഒടിയനെ കുറിച്ച് പ്രതികരിക്കുന്നത്. എന്നാല്‍ ഒടിയനെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആളുകളുമുണ്ട്.

ഇപ്പോഴിതാ ഒടിയനെ കുറിച്ച് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. വളരെ സാധാരണ സിനിമയാണ് ഒടിയന്‍ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്. 

ഒരു പാവം സിനിമയാണ് ഒടിയന്‍ അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിന്‍ പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളു  അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ഒരുപാട് ഇമോഷന്‍സുള്ള ഇന്ററസ്റ്റിങ് കഥയാണ് ഒടിയന്റേത്. സിനിമ കാണു എന്നിട്ട് തീരുമാനിക്കാം. എല്ലാവരേയും പോലെ ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്-മോഹന്‍ലാല്‍ പറയുന്നു

എന്നാല്‍ കുടുംബ പ്രേക്ഷകര്‍ ഇനിയും ചിത്രം കാണാനെത്തുമെന്നാണ് ശ്രീകുമാര്‍ മോനോന്‍ പറയുന്നത്. സംവിധായകനെന്ന നിലയില്‍ ത്യപ്തനാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Read More കുടുംബപ്രേക്ഷകര്‍ ഇനിയും തിയേറ്ററിലേക്ക് വരുമെന്ന് ഉറപ്പുണ്ട്- ശ്രീകുമാര്‍ മേനോന്‍

Content Highlights: Odiyan malyalam movie, Mohanlal about odiyan movie, sreekumar menon, manju warrier, odiyan review