മലയാളത്തില്‍ ആദ്യമായിരിക്കും ഇങ്ങനെയൊരു പ്രമേയം- മോഹന്‍ലാല്‍


Mohanlal

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും മോണ്‍സ്റ്ററിനുണ്ട്. ഏറെ സവിശേഷതകള്‍ നിറഞ്ഞ ഈ ചിത്രത്തിന്റെ ഭാഗമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയിലായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

എന്നിലെ നടനെ സംബന്ധിച്ചിടത്തോളം ഒരുപാട് സവിശേഷതകള്‍ നിറഞ്ഞ സിനിമയാണ് മോണ്‍സ്റ്റര്‍. ഒരുപാട് സര്‍പ്രൈസ് എലമെന്റുകള്‍ ഈ സിനിമയിലുണ്ട്. പക്ഷേ ഇതിന്റെ പ്രമേയം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. മലയാളത്തില്‍ ആദ്യമായിരിക്കാം ഇങ്ങനെയൊരു പ്രമേയം ധൈര്യപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കഥയാണ് സിനിമയുടെ താരം. നായകന്‍, വില്ലന്‍ എന്നിങ്ങനെയുള്ള സങ്കല്‍പ്പം ചോദിച്ചാല്‍ തിരക്കഥ തന്നെയാണ് നായകനും വില്ലനും. വളരെ അപൂര്‍വമാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ ഒരു നടനെന്ന നിലയില്‍ സാധിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതില്‍ അതിയായ സന്തോഷമുണ്ട്- മോഹന്‍ലാല്‍ പറഞ്ഞു.

ലോകവ്യാപകമായി ഈ മാസം 21-ന് ചിത്രം റിലീസ് ചെയ്യും. ലക്ഷ്മി മാഞ്ചു, ലെന, ഹണി റോസ്, സുദേവ് നായര്‍, സിദ്ദിഖ്, ഗണേഷ് കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.

Content Highlights: Mohanlal about Monster Movie Vysakh Uday Krishna Moster Release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented