ബറോസ് 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പ്രദർശനത്തിന് എത്തിക്കും -മോഹൻലാൽ


ആശീർവാദ് സിനിമാസ് അന്താരാഷ്ട്രതലത്തിലേക്ക്

മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർ ദുബായിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ദുബായ്: ബൃഹത് ചിത്രങ്ങൾ മലയാളത്തിലുണ്ടാകണം, കേരളവും വളരണമെന്ന ആശയത്തിലൂന്നിയാണ് ആശീർവാദ് സിനിമാസിന്റെ പ്രവർത്തനം അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ദുബായ് ബിസിനസ് ബെയിൽ ആശീർവാദ് സിനിമാസിന്റെ പുതിയ ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് ബിസിനസ് ബെയിൽ സ്വന്തമായി വാങ്ങിയ ഫ്രീ ഹോൾഡ് ഓഫീസിലാണ് ആശീർവാദ് പ്രവർത്തിക്കാനൊരുങ്ങുന്നത്. വിതരണം, നിർമാണം, ഇവന്റ് മാനേജ്‌മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ആരോടും മത്സരിക്കാനല്ല ഈ സംരംഭം തുടങ്ങുന്നത്. ആശീർവാദിന്റെ സംരംഭശൃംഖല ഏത് മലയാള സിനിമയ്ക്കും ഇതരഭാഷാചിത്രങ്ങൾക്കും ഉപയോഗിക്കാമെന്നും മോഹൻലാൽ പറഞ്ഞു.ആശീർവാദിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതാണ്. ആശീർവാദ് സിനിമാസ് ഇതുവരെ 32 ചിത്രങ്ങൾ നിർമിച്ചു. ഈ ചിത്രങ്ങളിലെല്ലാം താൻ അഭിനയിച്ചുവെന്നതാണ് താനും ആശീർവാദും ആന്റണിയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വർധിപ്പിക്കുന്നത്. ചലച്ചിത്രനിർമാണത്തിലുപരി വിതരണ, തിയേറ്റർ ശൃംഖലയുമുണ്ട്. നല്ലസിനിമകൾ നിർമിക്കുമ്പോൾ ബജറ്റ് തടസ്സമാകാൻ പാടില്ല. അങ്ങനെയുണ്ടായാൽ അത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കും. അതിനൊരു ഉദാഹരണമാണ് ‘മരക്കാർ-അറബിക്കടലിന്റെ സിംഹ’മെന്നും മോഹൻലാൽ വ്യക്തമാക്കി.

സിനിമകൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക് മാത്രമായ കാലവും കഴിയുകയാണ്. അങ്ങനെയാണ് ആശീർവാദിന്റെ ബറോസ് എന്ന ത്രീഡി ചിത്രം ഇറക്കാനൊരുങ്ങുന്നത്. ബറോസ് പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പ്രദർശനത്തിന് എത്തിക്കാനാണ് പദ്ധതി. ഇത് വിജയിക്കണമെങ്കിൽ എല്ലാ രാജ്യങ്ങളിലും ആശീർവാദിന് സ്വന്തമായി ശൃംഖല സ്ഥാപിക്കണം. എല്ലാരാജ്യങ്ങളിലുമുള്ള ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് സംരംഭകരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടാണ് ആശീർവാദ് മുന്നോട്ടുപോകുന്നത്.

യു.എ.ഇ.യിൽ ഫാർസ് ഫിലിംസിന്റെ സ്ഥാപകൻ അഹമ്മദ് ഗോൽഷിനുമായി വർഷങ്ങളായി ചേർന്നുപ്രവർത്തിക്കുകയാണ്. അത് തുടരും. ബറോസിന്റെ പ്രൊഡക്‌ഷനുശേഷം ഇനി വരാനിരിക്കുന്നത് എമ്പുരാൻ ആണ്. അതിനുശേഷം രണ്ടോ മൂന്നോ ചിത്രങ്ങൾകൂടിയുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു. അനിൽകുമാർ വാസുവിനാണ് ആശിർവാദിന്റെ ദുബായ് ഓഫീസിന്റെ ചുമതല.

Content Highlights: mohanlal about aashirvad cinemas, mohanlal about empuraan and barroz, antony perumbavoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented