ലോക്ഡൗണില്‍ ഷഷ്ഠിപൂര്‍ത്തി വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിച്ച് മോഹന്‍ലാല്‍. ലാല്‍ കേക്ക് മുറിച്ചപ്പോള്‍ സുചിത്രയും പ്രണവും ബന്ധുക്കളും പിറന്നാള്‍ ഗീതം പാടി ഒപ്പം കൂടി. ഉറ്റ സുഹൃത്തുക്കള്‍ വീഡിയോ കോള്‍ വഴി കേക്ക് മുറിക്കല്‍ പാര്‍ട്ടിയില്‍ പങ്കുകൊണ്ടു. കേക്കുമുറിക്കുന്നതിന്റെ വീഡിയോ ഇപ്പോല്‍ വൈറലാവുകയാണ്.

അറുപതാം ജന്മദിനത്തോടൊപ്പം 2020ല്‍ അഭിനയജീവിതത്തിന്റെ നാല്പതു വര്‍ഷവും മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി. 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മഹാനടന്റെ സിനിമാപ്രവേശം.

Content Highlights : mohanlal 60th birthday cake cutting video viral suchithra mohanlal pranav mohanlal