കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-ലാല്‍ ജോസ് ചിത്രം യാഥാര്‍ഥ്യമാവുന്നു. ബെന്നി പി. നായരമ്പലമാണ് ഈ കോമഡി ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ലാല്‍ ജോസിന്റെ ചാന്തുപൊട്ടിന്റെയും സ്പാനിഷ് മസാലയുടെയും തിരക്കഥയും ബെന്നിയുടേതായിരുന്നു. ലാല്‍ നായകനായ അന്‍വര്‍ റഷീദിന്റെ ഛോട്ടോ മുംബൈയുടെ തിരക്കഥയും ബെന്നിയാണ് എഴുതിയത്.

നേരത്തെ നിവിന്‍ പോളിയെ വച്ച് ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ലാല്‍ ജോസ്. ബോബി-സഞ്ജയിന്റേതായിരുന്നു തിരക്കഥ. എന്നാല്‍, ചില കാരണങ്ങള്‍ കാരണം ഈ ചിത്രം നടന്നില്ല. ഇതിനെത്തുടര്‍ന്നാണ് ലാല്‍ ജോസ് മോഹന്‍ലാല്‍ ചിത്രത്തിന്റ വര്‍ക്ക് തുടങ്ങിയത്.