കുഞ്ചാക്കോ ബോബൻ-ജിസ്ജോയ് കൂട്ടുകെട്ടിൽ പിറക്കുന്ന മോഹൻകുമാർ ഫാൻസിന്റെ പുതിയ ടീസർ പുറത്തിറങ്ങി. തമാശ നിറഞ്ഞ രംഗങ്ങളോടുകൂടിയതാണ് രണ്ടാമത്തെ ടീസറും. വിനയ് ഫോർട്ട് ആണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയിക്കാതെ പോയ ഒരു നടന്റെ ജീവിതമാണ് മോഹൻകുമാർ ഫാൻസ് പറയുന്നത്. ശ്രീനിവാസൻ, മുകേഷ്, ആസിഫ് അലി, സിദ്ധിഖ്, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.

ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്നു. പ്രിൻസ് ജോർജ് ആണ് സംഗീതം. പുതുമുഖം അനാർക്കലി ആണ് നായികയായി എത്തുന്നത്. കൊവിഡ് 19നെത്തുടർന്ന് ഒരു വർഷത്തോളം ചിത്രത്തിന്റെ റിലീസ് മുടങ്ങിയിരുന്നു. തുടർന്ന് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് റിലീസ് പ്രഖ്യാപിച്ചത്. മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിലെത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Content highlights :mohankumar fans malayalam movie new teaser starring kunchacko boban