മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ | PHOTO: FACEBOOK/ PINARAYI VIJAYAN, MOHANLAL
മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. 'പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ' എന്ന് താരത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു.
മമ്മൂട്ടി, പൃഥ്വിരാജ് ഉൾപ്പടെയുള്ള സഹപ്രവർത്തകരും മോഹൻലാലിന് ആശംസകൾ നേർന്നിട്ടുണ്ട്. മോഹൻലാലിന്റെ 63-ാം ജന്മദിനം ആഘോഷമാക്കുകയാണ് താരത്തിന്റെ ആരാധകർ.
അതേസമയം, മോഹൻലാൽ പെല്ലിശേരി ചിത്രം മലെെക്കോട്ടെെ വാലിബൻ, ജീത്തു ജോസഫിന്റെ റാം മുതലായ ചിത്രങ്ങളുടെ അപ്ഡേറ്റ് ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. പുതിയ പ്രോജക്ടുകൾ അന്നൗൺസ് ചെയ്യുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് മോഹന്‍ലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Content Highlights: Mohanal birthday 63rd cm pinarayi vijayan's wish to mohanlal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..