മലയാളികളുടെ രത്‌നജോഡികളാണ് ശോഭനയും മോഹന്‍ലാലും. ഇരുവരും സ്‌ക്രിനില്‍ ഒത്തു ചേര്‍ന്നപ്പോള്‍ ആരാധകര്‍ക്ക് അതൊരു ആവേശമായിരുന്നു.

ക്ലാസ് ഓഫ് 80യുടെ ഒത്തു ചേരലില്‍ ഏറ്റവും അധികം അന്വഷിച്ചവയില്‍ ഒന്ന് മോഹന്‍ലാലും ശോഭനയും ഒരുമിച്ചുള്ള ഫോട്ടോയായിരുന്നു. 

ആരാധകരുടെ ആവശ്യം പരിഗണിച്ച് ശോഭന ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചു.''നിങ്ങള്‍ ചോദിച്ച ചിത്രമിതാ, വൈകി പോയതില്‍ ക്ഷമ ചോദിക്കുന്നു''എന്ന് പറഞ്ഞു കൊണ്ടാണ് ശോഭന ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

r

ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ലൈക്കുകളും കമന്റുകളും എത്തി. ഈ ജോഡിക്ക് പകരം വെയ്ക്കാന്‍ മറ്റാരുമില്ല, സിനിമ കാണുമ്പോള്‍ യഥാര്‍ത്ഥ ഭാര്യ ഭര്‍ത്താക്കന്‍മാരാണ് നിങ്ങളെന്ന് വിചാരിച്ചിരുന്ന കുട്ടികാലം എനിക്കുണ്ടായിരുന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയത്.

എണ്‍പതുകളിലെ താരങ്ങളുടെ സൗഹൃദ കൂട്ടായ്മയാണ് ക്ലാസ് ഓഫ് 80. സുഹാസിനിയുടെ നേതൃത്ത്വത്തില്‍ രൂപംകൊണ്ട ഈ കൂട്ടായ്മ എല്ലാ കൊല്ലവും ഒത്തുകൂടുന്നുണ്ട്. നാദിയ മൊയ്തു, ശോഭന, മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, അംബിക,മേനക,റഹമാന്‍,ഖുശ്ബു തുടങ്ങി നിരവധി പേര്‍ ഈ വര്‍ഷത്തെ ഒത്തുകൂടലിന് എത്തിയിരുന്നു ബ്ലുവും വൈറ്റുമായിരുന്നു ഇത്തവണത്തെ ഡ്രസ് കോഡ്.

ContentHighlights: mohanlal and shobhana, class of 80, suhasini, shobhana facebook post actor mohanlal