baluഹണി ബീ, കിംഗ് ലയര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ബാലുവര്‍ഗീസിനെ കേന്ദ്ര കഥാപാത്രമാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വഹിച്ചു. 

ടെക്സ്റ്റയില്‍ ഇന്ഡസ്ട്രിക്ക് പേരുകേട്ട ബോംബയിലെ 'ബീവണ്ടി' എന്ന സ്ഥലത്തേക്ക് ജോലി തേടിയെത്തിയ അബ്ദുള്ള അമ്പത് വര്‍ഷത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് വരുന്നു. അവരെ തേടി തിരുവനന്തപുരം മുതല്‍ വയനാട് വരെ അബ്ദുള്ള നടത്തുന്ന യാത്രയാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രം പറയുന്നത.

കെ.ടി.സി അബ്ദുള്ള, രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, പ്രേം കുമാര്‍, മാമുക്കോയ, രചന നാരായണന്‍കുട്ടി, മീരാ വാസുദേവ്, മാല പാര്‍വതി, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ഛായാഗ്രഹണം-അന്‍സൂര്‍,  പി.കെ ഗോപി, ബാപ്പു വെള്ളിപ്പറമ്പ്, ഷാജഹാന്‍ ഒരുമനയൂര്‍ എന്നിവര്‍ ചേര്‍ന്ന് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിാഷം അബ്ദുല്‍ വഹാബും സാജന്‍.കെ.റാമും ചേര്‍ന്നാണ്. കലാസംവിധാനം ഷെബീറലി, മെയ്ക്കപ്പ് അമല്‍, എഡിറ്റിംഗ് വി.ടി.ശ്രീജിത്ത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

Content Highlights : mohabbathin kunjabdulla new malayalam movie balu varghese mamukkoya maala parvathy premkumar