സൗണ്ട് ഓഫ് പെയിന്റെ ഫസ്റ്റ്‌ലുക്ക്
27 - മത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇടം നേടി മ് (സൗണ്ട് ഓഫ് പെയിന്‍). ഇതിനകം ഒട്ടേറ ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ചിത്രമാണിത്.
കുറുംബ ഭാഷയില്‍ പുറത്തിറക്കിയ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫുട്‌ബോള്‍ താരം ഐ.എം. വിജയനാണ്. ഡോ. സോഹന്‍ റോയ് നിര്‍മിച്ച ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിജീഷ് മണിയാണ്.
തേന്‍ ശേഖരണം ഉപജീവനമാര്‍ഗ്ഗമാക്കിയ കുറുംബ വിഭാഗത്തില്‍പ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം.
ഗ്രാമി അവാര്‍ഡ് ജേതാവായഅമേരിക്കന്‍ സംഗീതപ്രതിഭ എഡോണ്‍ മോള, നാടന്‍ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവര്‍ ചിത്രത്തിനുവേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്തിരുന്നു.
ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. പ്രകാശ് വാടിക്കല്‍ തിരക്കഥയും ദേശീയ അവാര്‍ഡ് ജേതാവ് ബി. ലെനിന്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ ആര്‍. മോഹന്‍, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. പ്രശസ്ത താരം വിയാന്‍ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റര്‍.
Content Highlights: Mmmmm sound of pain, IM Vijayan, Vijesh Mani, film, Kolkata international film festival 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..