ഐ.എം. വിജയന്‍ മുഖ്യകഥാപാത്രമായി എത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിന്‍ ) 2021 ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍. കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ ചിത്രമാണിത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകന്‍ സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തേന്‍ ശേഖരണം ഉപജീവനമാര്‍ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍പെട്ട ഒരു കുടുംബനാഥന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. 

അയ്യപ്പനും കോശിയും സിനിമയിലൂടെ ശ്രദ്ധ നേടിയ നഞ്ചിയമ്മയും ചിത്രത്തിന്റഎ ഭാഗമാകുന്നു. ജുബൈര്‍ മുഹമ്മദ് ആണ് സംഗീതം. ആര്‍ മോഹന്‍ ആണ് ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു. പളനിസാമി, തങ്കരാജ്, വിപിന്‍ മണി, ആദര്‍ശ് രാജ്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈ വര്‍ഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Content highlights : mmm movie eligible for 93rd oscar awards starring im vijayan