'ഇനി ഹൈറേഞ്ചിലെ ഏലക്കാടുകള്‍ പൂക്കുന്നത് നീലയും വെള്ളയും കളറില്‍ ആയിരിക്കും'


1 min read
Read later
Print
Share

നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ' എന്നാണ് എംഎം മണി മത്സരത്തെ വിലയിരുത്തികൊണ്ട് പങ്കുവച്ചത്.

എം.എം മണി, മിഥുൻ മാനുവൽ തോമസ്‌

കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന-ബ്രസീല്‍ പോരാട്ടവും അര്‍ജന്റീനയുടെ വിജയവും ആരാധകര്‍ക്ക്‌ മുഴുവന്‍ വലിയ ആവേശമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ചേരി തിരിഞ്ഞുള്ള വാക് പോരും സംവാദങ്ങളും അരങ്ങേറി. വിജയം ആഘോഷിച്ചവരില്‍ മുന്‍ മന്ത്രി എംഎം മണിയും ഉണ്ടായിരുന്നു.

'നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ' എന്നാണ് എംഎം മണി മത്സരത്തെ വിലയിരുത്തികൊണ്ട് പങ്കുവച്ചത്. ഈ പോസ്റ്റിന് താഴെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ച കമന്റും അതിന് എം.എം മണി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

''ദതാണ്' എന്നായിരുന്നു മിഥുന്റെ കമന്റ്. പിന്നാലെ എംഎം മണിയുടെ രസകരമായ മറുപടിയും എത്ത

'ഇനി ഹൈറേഞ്ചിലെ ഏലക്കാടുകള്‍ പൂക്കുന്നത് നീലയും വെള്ളയും കളറില്‍ ആയിരിക്കും പിപി ശശി' എന്നാണ് എംഎം മണിയുടെ മറുപടി.

MM Mani reply to Director Midhun Manuel Thomas Argentina Brazil Copa America Final

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച പിപി ശശി പറയുന്ന ഡയലോഗാണ് ഇത്. പിപി ശശി എന്ന കഥാപാത്രത്തിനും കഥാപാത്രത്തിന്റെ ഡയലോഗുകള്‍ക്കും എംഎം മണിയുമായുള്ള സാദൃശ്യം അന്ന് വലിയ ചര്‍ച്ചയായിരുന്നു.

ഐശ്വര്യ ലക്ഷ്മി, കാളിദാസ് ജയറാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്തിരുന്നു. കാട്ടൂര്‍കടവ് ഗ്രാമത്തിലെ ഫുട്‌ബോള്‍ പ്രേമമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

Content Highlights: MM Mani reply to Director Midhun Manuel Thomas, Argentina Brazil Copa America Final

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lal salam

1 min

തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ മൊയ്തീൻ ഭായ് വരുന്നു; 'ലാൽ സലാം' റിലീസ് പ്രഖ്യാപിച്ചു 

Oct 2, 2023


KG George director death allegation against family wife salma George reacts funeral held at kochi

2 min

കെ.ജി ജോര്‍ജ്ജിനെ നന്നായാണ് നോക്കിയത്, ഞങ്ങള്‍ സുഖവാസത്തിന് പോയതല്ല- സല്‍മാ ജോര്‍ജ്ജ്

Sep 26, 2023


Kannur Squad

2 min

'കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമ'; കയ്യടിയുമായി ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് അംഗങ്ങൾ

Oct 1, 2023

Most Commented