എം.എം കീരവാണി, വിനീത് ശ്രീനിവാസൻ
സംഗീത സംവിധായകന് എം.എം. കീരവാണിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം കീരവാണി നേടിയ പശ്ചാത്തലത്തിലാണ് വിനീതിന്റെ അനുഭവസാക്ഷ്യം.
വിനീതിന്റെ കുറിപ്പ്
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ എതിര്‍വശത്ത് ഒരു ഭാര്യയും ഭര്‍ത്താവും താമസിച്ചിരുന്നു. വളരെ നല്ലവരും വിനയമുള്ളവരും ലാളിത്യമുള്ളവരുമായിരുന്നു അവര്‍. ഭര്‍ത്താവ് തലശ്ശേരിക്കാരനും ഭാര്യ ആന്ധ്രക്കാരിയുമായിരുന്നു. ഞങ്ങള്‍ എപ്പോള്‍ കണ്ടുമുട്ടിയാലും എന്തെങ്കിലും സംസാരിക്കുമായിരുന്നു.
ഒരിക്കല്‍ എന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ വണ്ടിയോടിച്ച് പോകുന്നതിനിടെ ആ ചേച്ചി ഒരു മധ്യവയസ്കനൊപ്പം നടന്നുപോകുന്നത് കണ്ടു. കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു. ഞങ്ങള്‍ പരസ്പരം ചിരിച്ചു, ഒടുവില്‍ ആ ചേച്ചി പറഞ്ഞു, വിനീത് ഇത് എന്റെ സഹോദരനാണ്. ആദരവോടെ അദ്ദേഹം എനിക്ക് നേരേ തിരിഞ്ഞ്, പേര് പറഞ്ഞു. ആ പേര് കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ എനിക്ക് നടുക്കമുണ്ടായി. പാര്‍ക്കിങ് ചെയ്യുന്നിടത്ത് ഞാന്‍ കണ്ട വ്യക്തി കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം വാങ്ങി, 2022-ൽ അദ്ദേഹത്തിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട ഗാനത്തിന്, എം.എം കീരവാണി- വിനീത് കുറിച്ചു.
എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ 2022 പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തിലായിരുന്നു പുരസ്കാരം നേടിയത്. സംഗീത സംവിധായകന് എം.എം കീരവാണി ആര്‍ആര്‍ആറിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര് റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് പുരസ്കാരം എത്തിച്ചത്.
ആര്‍ആര്‍ആര്‍ ന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എ.ആര് റഹ്മാന്, ചിരഞ്ജീവി, ശങ്കര്‍ മഹാദേവന് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗാനരംഗത്തില്‍ ചുവടുവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് ജൂനിയര്‍ എന്‍.ടി.ആറും രാംചരണും പ്രതികരിച്ചു.
Content Highlights: mm keeravani, golden globe award, RRR, Naatu Naatu, Vineeth Sreenivasan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..