റെജു കോശി എഴുതി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന 'ഹരിപ്പാട് ഗ്രാമപഞ്ചായത്ത്' എന്ന സിനിമയില്‍ എ.എം ആരിഫ് എംപിയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേഷമിടുന്നു.

എം ജി ശ്രീകുമാര്‍ ആലപിച്ച ഗാനത്തിലാണ് എ എം ആരിഫ് എം പിയുടെ അരങ്ങേറ്റം. ചിത്രത്തിൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ തന്നെയാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. 

'ചിത്രത്തിലെ മൂന്ന് രംഗങ്ങളിലാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. ജനക്കൂട്ടത്തിനിടയില്‍ നിന്നുള്ള രംഗങ്ങളാണിവയെല്ലാം. വളരെ പ്രധാനപ്പെട്ട ഭാഗമാണ്. കോവിഡ് കുറഞ്ഞ് ചിത്രീകരണത്തിന് അനുമതി ലഭിക്കുന്ന സൗഹചര്യത്തില്‍ സിനിമ പൂര്‍ത്തിയാക്കും'- സംവിധായകന്‍ നിഖില്‍ എം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

ഹരിപ്പാട്ടെ അക്കര ബാബുവിന്റെയും അവിടത്തെ രാഷ്ട്രീയ പശ്ചാത്തലവും നര്‍മത്തില്‍ പറയുന്ന ചിത്രത്തില്‍ അസ്‌കര്‍  സൗദാനാണ് നായകന്‍.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി , നീന കുറുപ്പ് ,ഭീമന്‍ രഘു , ബേസില്‍ മാത്യു പാലയ്ക്ക്ക്കപ്പള്ളി ,ബിജുകുട്ടന്‍, സുനില്‍ സുഗദ ,കോട്ടയം പ്രദീപ്, കോബ്രാ രാജേഷ് , ശിവജി ഗുരുവായൂര്‍ , അരിസ്റ്റോ സുരേഷ് ,ഫിയാസ് കരീം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

നിര്‍മാണം-കോഡി ബ്രൈനി, ക്യാമറ-മുബഷിര്‍ പട്ടാമ്പി, പശ്ചാത്തല സംഗീതം-നിര്‍ഷാദ് നിനി, എഡിറ്റര്‍- റെജു കോശി, റെജിനാസ് തിരുവമ്പാടി മേക്കപ്പ്-അഭിലാഷ് പൂച്ചട്ടി, ഒക്കല്‍ ദാസ്, ആര്‍ട്ട്- അജയ് വര്‍ണശാല, ലൊക്കേഷന്‍ മാനേജര്‍ രമേശന്‍ ഹരിപ്പാട് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിസ്വാന്‍, വസ്ത്രലങ്കാരം- രാജേഷ് 3ഡി , അസ്സോസിയേറ്റ് ക്യാമറ-ദീപു ആന്റണി, പി.ആര്‍.ഒ -നന്ദകുമാര്‍, അയ്മനം സാജന്‍.

Content Highlights: MM Arfi MP, Ramesh Chennithala to act in haripad grama panchayat movie