നിറത്തിന്റെ പേരിൽ അപമാനിതനായിട്ടുണ്ട്, എന്റെ ജീവിതം ആരും സിനിമയാക്കേണ്ട -മിഥുൻ ചക്രവർത്തി


ശരീരനിറത്തിന്റെ പേരിൽ പലപ്പോഴും മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന് മിഥുൻ ചക്രവർത്തി പറഞ്ഞു.

മിഥുൻ ചക്രവർത്തി | ഫോട്ടോ: പി.ടിഐ

ബോളിവുഡിൽ നിരവധി ബയോപിക്കുകൾ ഇറങ്ങുന്ന ഇക്കാലത്ത് ഈ പ്രവണതയോട് മുഖംതിരിക്കുകയാണ് മുതിർന്നതാരമായ മിഥുൻ ചക്രവർത്തി. ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥിയായി വന്നപ്പോഴാണ് തന്റെ ജീവിതം ആരും സിനിമയാക്കരുതെന്ന് അദ്ദേഹം തുറന്നുപറഞ്ഞത്. ജീവിതത്തിൽ താൻ അനുഭവിച്ചതുപോലെ വേറൊരാൾക്കും സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തൊലിയുടെ നിറത്തിന്റെ പേരിൽ പലപ്പോഴും മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന് മിഥുൻ ചക്രവർത്തി പറഞ്ഞു. എല്ലാവരുടേയും ജീവിതത്തിൽ കഷ്ടപ്പാടുകളുണ്ടാവും. പക്ഷേ നിറത്തിന്റെ പേരിൽ വർഷങ്ങളോളമാണ് അപമാനിതനായി കഴിയേണ്ടിവന്നിട്ടുള്ളത്. ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ടിവന്നിട്ടുണ്ട്. പല രാത്രികളിലും കരഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർത്തെടുത്തു.



അടുത്തദിവസം എന്ത് കഴിക്കുമെന്നും എവിടെ കിടക്കുമെന്നും ചിന്തിച്ച ദിവസങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് ദിവസങ്ങൾ റോഡരികിൽ കിടന്നിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ ജീവിതം ആസ്പദമാക്കി സിനിമയെടുക്കേണ്ടെന്ന് പറയാനുള്ള കാരണം. എന്റെ കഥ ആരെയും പ്രചോദിപ്പിക്കില്ല. അതവരെ മാനസികമായി തകർക്കുകയും സ്വപ്നങ്ങൾ നേടിയെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. അങ്ങനെ നടക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. മിഥുൻ ചക്രവർത്തി കൂട്ടിച്ചേർത്തു.

ബോളിവുഡിൽ കഴിവുതെളിയിക്കാൻ പോരാടി. ഇതിഹാസമൊന്നുമല്ലെങ്കിലും സിനിമകൾ ഹിറ്റാക്കിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വേദനയും കഷ്ടപ്പാടുകളും മറികടക്കാനായിട്ടുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. വിവേക് ചൗഹാൻ സംവിധാനം ചെയ്യുന്ന ബാപ് ആണ് മിഥുൻ ചക്രവർത്തിയുടേതായി അടുത്തിടെ പ്രഖ്യാപിച്ച ചിത്രം. സഞ്ജയ് ദത്ത്, ജാക്കി ഷ്റോഫ്, സണ്ണി ഡിയോൾ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Content Highlights: Mithun Chakraborty don't want a biopic on himself, Mithun Chakraborty about his past life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented