ബോളിവുഡിലെ റൊമാന്റിക് കപ്പിള്‍സാണ് ഷാഹിദ് കപൂറും മിറ രാജ്പുതും. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ താരങ്ങള്‍ എന്നും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ മിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് മിറ പങ്കുവച്ചത്. 

mira

എന്നാല്‍ ഈ ചിത്രത്തിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റ് വാങ്ങുകയാണ് താരങ്ങള്‍. ചിലര്‍ ചിത്രത്തില്‍ സദാചാരം കണ്ടെത്താന്‍ ശ്രമിക്കുമ്പോയില്‍ ചിലര്‍ മിറ ഇത് ചെയ്യുന്നതെല്ലാം ശ്രദ്ധ നേടാനാണെന്നാണ് ആരോപിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചതിന്റെ പേരില്‍ താരങ്ങളെ ചീത്ത വിളിക്കുന്നവരും കുറവല്ല. ദീപാവലി ആഘോഷിക്കുന്ന ചിത്രത്തിന് പകരം പ്രണയ നിമിഷങ്ങള്‍ പങ്കുവച്ച് ഹിന്ദു സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത് തങ്ങളുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നും ഇങ്ങനെ അല്ല ആശംസ നേരേണ്ടതെന്നും ഇവര്‍ പറയുന്നു. ദീപാവലിക്ക് മാന്യമായി ആശംസകള്‍ നേര്‍ന്ന വിരാടിനെയും അനുഷ്‌കയെയും കണ്ടു പഠിക്കാന്‍ പറയുന്നവരുമുണ്ട്. 

mira

ഇരുവര്‍ക്കും പിന്തുണയുമായും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭാര്യ-ഭര്‍ത്തൃ ബന്ധത്തില്‍ വരെ സദാചാരം കണ്ടെത്തുന്നത് മാനസിക പ്രശ്‌നമാണെന്നും ചികിത്സ നേടണമെന്നുമാണ് കപട സദാചാരവാദികളോടുള്ള ആരാധകരുടെ ഉപദേശം.
 

Content Highlights : mira rajput kissing on shahid's lips gets trolled for picture shared on deepavali mira and shahid