റഹ്മാനെ നായകനാക്കി നവാ​ഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന സമാറ യുടെ ചിത്രീകരണം പൂർത്തിയായി .  'ബജ്റംഗി ബൈജാൻ' , 'ജോളി എൽ  എൽ ബി 2', 'കശ്മീർ ഡെയ്‌ലി', 'കാട്രു വെളിയിടൈ', 'വിശ്വരൂപം 2 'എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ മിർ സാർവാർ "സമാറ" യിലൂടെ  റഹ്മാൻ്റെ വില്ലാനായി മലയാളത്തിൽ എത്തുന്നു. നടൻ ഭരതും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ഫോറൻസിക് ആധാരമായുള്ള ഒരു ഇൻവെസ്റ്റ്റിഗേഷൻ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  സഞ്ജന  ദീപു , രാഹുൽ മാധവ് , ബിനോജ് വില്ല്യ, വീർ ആര്യൻ,  ബില്ലി, വിവിയ ശാന്ത്, നീത് ചൗധരി എന്നിവരാണ്  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് - അയൂബ് ഖാൻ, സംഗീത- സംവിധാനം ദീപക് വാര്യർ,കലാ സംവിധാനം -രഞ്ജിത്ത് കോത്താരി. ദിനേശ് കാശിയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പീക്കോക് ആർട്ട് ഹൗസിൻ്റെ ബാനറിൽഎം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നു നിമ്മിക്കുന്ന സമാറ ഉടൻ‌ പ്രദർശനത്തിനെത്തും. പിആർഒ സി. കെ. അജയ് കുമാർ

content highlights : mir sarwar as villain in rahmans samara