ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' ടീമിന് ഐക്യദാർഢ്യവുമായി സിനിമാ പ്രവർത്തകർ.

ചിത്രത്തിനായി  കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവം വലിയ വിവാദമായിരുന്നു.സെറ്റ് പൊളിച്ച നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 

"സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം.
മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം". സംവിധായകൻ ആഷിഖ് അബു കുറിച്ചു.

aashiq

"ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതും. എങ്ങനെ തോന്നുന്നു" എന്നായിരുന്നു നടൻ അജു വര്‍ഗീസിന്‍റെ പ്രതികരണം.

aju

മിന്നൽ മുരളിയുടെ സെറ്റ് തകർത്തു..നമ്മളെല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയത്ത് വെറുപ്പ് പടർത്തുന്നത് തടയുക തന്നെ വേണം. ഇത്തരം അസഹിഷ്ണുത നമ്മളെ എവിടെയും കൊണ്ടെത്തിക്കില്ല. നടി റിമ കല്ലിങ്കൽ കുറിച്ചു. 

Rima

Content highlights : Minnal Murali Set Destroyed Aashiq Abu Aju Vargheese Rima Ranjith Shankar Responds