-
ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിന്നൽമുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ നായകനാകുന്ന ടോവിനോ തോമസ് തന്നെയാണ് പോസ്റ്ററുകൾ പുറത്തിറക്കിയത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലുള്ള അഞ്ച് പോസ്റ്ററുകളാണ് പുറത്തുവിട്ടിട്ടുള്ളത്. അഞ്ചു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാണ് ടൈറ്റിലുകൾ. നടൻ ഗുരു സോമസുന്ദരവും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അരുൺ, ജസ്റ്റിൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തിരുവോണദിവസം ടീസറും പുറത്തുവിടും.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്കു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽമുരളി. ബാംഗ്ലൂർ ഡെയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. പടയോട്ടം തുടങ്ങിയ സിനിമകൾ നിർമിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ ശ്രീമതി സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. ഷാൻ റഹ്മാൻ ആണ് സംഗീതം. മനു ജഗത് കലാസംവിധാനം നിർവഹിക്കുന്നു.
ചിത്രത്തിന്റെ സെറ്റുകളിലൊന്ന് പൊളിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആലുവ ക്ഷേത്രപരിസരത്ത് ക്രിസ്തീയ ദേവാലയത്തിന്റെ മാതൃകയിൽ പണിത സെറ്റ് രാഷ്ട്രീയ ബജ് രംഗ് ദൾ പ്രവർത്തകർ വന്ന് തകർക്കുകയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് നിർമിച്ചതായിരുന്നു സെറ്റ്. നിബന്ധനകളോടെയായിരുന്നു ഷൂട്ടിങ് അനുമതി. സെറ്റ് നിർമാണം പൂർത്തീകരിച്ചപ്പോഴേക്കും ലോക്ഡൗണായി. തുടർന്ന് ഷൂട്ടിങ് അനിശ്ചിതത്വത്തിലായി. ഒടുവിൽ കാലടി മണപ്പുറം ക്ഷേത്ര കമ്മ്യൂണിറ്റിയുടെ ആവശ്യപ്രകാരം ണിയറപ്രവർത്തകർ തന്നെ വന്ന് സെറ്റ് പൊളിച്ചുനീക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..