
ഫെമിന ജോർജ് | ഫോട്ടോ: www.instagram.com/feminageorge_/
മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഫെമിന ജോർജ്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിവരം പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ. ഇൻസ്റ്റാഗ്രാമിലൂടെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്.
സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എംകോം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം കോളജിൽ വച്ചു നടന്ന ചടങ്ങിൽ അവർ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കഴിഞ്ഞ വർഷം കോഴ്സ് പൂർത്തിയായിരുന്നെങ്കിലും കോവിഡ് മൂലം ബിരുദദാന ചടങ്ങ് വൈകുകയായിരുന്നു.
മിന്നൽ മുരളി ഹിറ്റായപ്പോൾ ഫെമിന ജോർജിന്റെ ബ്രൂസ്ലി ബിജി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിവാഹം ക്ഷണിക്കാൻ വന്ന പൂർവകാമുകനെ കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്ന് ചവിട്ടിയിടുന്നതും മിന്നൽ മുരളിയെ എതിരിടാൻ പോയി പരാജയപ്പെടുന്നതുമെല്ലാം ഫെമിനക്ക് ഏറെ കയ്യടിയും നേടിക്കൊടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..