സുദീപ്‌തോ സെൻ, മന്ത്രി വി.ശിവൻകുട്ടി | ഫോട്ടോ: എ.എൻ.ഐ, എം.പി. ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി
തിരുവനന്തപുരം: വിവാദചിത്രം ‘ദ കേരള സ്റ്റോറി’യ്‌ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് മന്ത്രി വി. ശിവൻകുട്ടി. സംവിധായകൻ സുദീപ്തോ സെന്നിന് കേരളത്തേക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
മുംബൈയിൽ ദ കേരള സ്റ്റോറി സംഘം നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിനെതിരെ നടത്തിയ പരാമർശത്തിനെതിരെയാണ് മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തിയത്. ”സുദീപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല…” എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
”കേരളത്തിനുള്ളിൽ രണ്ട് കേരളങ്ങളുണ്ട്. ഒരു ചിത്രം മനോഹരമായ കായൽ. ലാൻഡ്സ്‌കേപ്പ്, കളരിപ്പയറ്റ്, നൃത്തം എന്നിങ്ങനെയാണ്. മറ്റൊരു കേരളം വടക്ക് ഭാഗമാണ്. മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, മംഗളൂരു ഉൾപ്പെടെ ദക്ഷിണ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം” എന്നായിരുന്നു കേരള സ്റ്റോറിയുടെ സംവിധായകൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ആദ ശർമ നായികയായെത്തിയ ചിത്രം തമിഴ്നാട്ടിലെ തിയേറ്ററുകളിൽനിന്ന് പിൻവലിച്ചിരുന്നു. കേരളത്തിലും ചില തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. മധ്യപ്രദേശിലും യുപിയിലും ചിത്രത്തിന് നികുതി ഒഴിവാക്കി നൽകിയിരുന്നു.
Content Highlights: minister v sivankutty against the kerala story movie and sudipto sen, v sivankutty facebook post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..