വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ലി​ഗർ എന്ന തെലുങ്ക് ചിത്രത്തിൽ ഇതിഹാസ ബോക്‌സിങ്‌ താരം മൈക്ക് ടൈസണും വേഷമിടുന്നു. 

‌"ഇന്ത്യൻ സിനിമയുടെ വെള്ളിത്തിരയിൽ ആദ്യമായി റിങ്ങിലെ രാജാവ് പ്രത്യക്ഷപ്പെടുന്നു. മൈക്ക് ടൈസനെ ലി​ഗറിലേക്ക് സ്വാ​ഗതം ചെയ്യുന്നു".. ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ കരൺ ജോഹർ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന പുതിയ പോസ്റ്ററും പുറത്ത് വിട്ടു. 

ചിത്രത്തിന്റെ ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് വേഷമിടുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 

​ഗോവയിൽ ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളുടെ ചിത്രീകരണം നടക്കുകയാണ് ഇപ്പോൾ. അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായി നിർമിക്കുന്ന ചിത്രം ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ഒരുക്കുന്നത്. 

content highlights :  Mike Tyson to star in Vijay Deverakonda movie Liger directed by Puri Jagannadh