മൈക്ക് ടൈസന്റെ കയ്യിൽ നിന്ന് ഇടികിട്ടി, മൈ​ഗ്രേൻ വന്നു, ശരീരം തളർന്നുപോയി -വിജയ് ദേവരകൊണ്ട


ടൈസണുമൊന്നിച്ച് ഒരു സംഘട്ടനരം​ഗത്തിന് മുന്നോടിയായുള്ള റിഹേഴ്സൽ അനുഭവം വിവരിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

വിജയ് ദേവരകൊണ്ട, മൈക്ക് ടൈസൺ | ഫോട്ടോ: www.instagram.com/thedeverakonda/, എ.എഫ്.പി

ഉടൻ തിയേറ്ററുകളിലെത്താനിരിക്കുന്ന അന്യഭാഷാ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട നായകനാവുന്ന ലൈ​ഗർ. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും ഒരു പ്രധാനവേഷത്തിലുണ്ട്. ടൈസണുമൊന്നിച്ച് ഒരു സംഘട്ടനരം​ഗത്തിന് മുന്നോടിയായുള്ള റിഹേഴ്സൽ അനുഭവം വിവരിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

14 ആയിരുന്നു ടൈസന്റെ കാൽപ്പാദത്തിന്റെ സൈസെന്നും അദ്ദേഹത്തിന് പറ്റിയ ഒരു ഷൂസ് കിട്ടിയില്ലെന്നും ഒരു ദിവസം പ്രൊഡക്ഷൻ ടീം തന്നോട് പറഞ്ഞെന്ന് വിജയ് ദേവരകൊണ്ട ഓർമിച്ചെടുത്തു. എന്റെ കാലിന്റെ സൈസ് 10 ആണ്. ടൈസണെ സെറ്റിൽ വെച്ച് നേരിട്ടുകണ്ടപ്പോളാണ് അദ്ദേഹത്തിന്റെ കൈകളും വളരെ വലുതാണെന്ന് മനസിലായതെന്നും വിജയ് കൂട്ടിച്ചേർത്തു.



"ടൈസന്റെ കൈകാലുകളും പാദങ്ങളും കണ്ടപ്പോൾത്തന്നെ ഭയമായി. റിഹേഴ്സലിന്റെ സമയത്ത് അറിയാതെ എനിക്ക് ഒരിടി കിട്ടി. ആ ദിവസം മുഴുവൻ മൈ​ഗ്രേൻ ആയിരുന്നു. ബോധം പോയില്ലെങ്കിലും ശരീരം തളരുന്നതുപോലെ തോന്നി." താരം പറഞ്ഞു.

ടൈസൺ തോളിൽ കൈവെച്ചപ്പോൾ വീഴാൻ പോകുന്ന പോലെ തോന്നിയെന്നും അത്രയും ഭാരമായിരുന്നു കൈക്കെന്നും ചിത്രത്തിലെ നായിക അനന്യ പാണ്ഡേ പറഞ്ഞു. ആദ്യം ചെറിയ ഭയമൊക്കെ തോന്നിയെങ്കിലും പിന്നീടത് മാറി. വളരെ നല്ലൊരു വ്യക്തിയാണദ്ദേഹം. നല്ലൊരു സുഹൃത്താണെന്ന് കരുതാനാണ് ഇഷ്ടമെന്നും അനന്യ പറഞ്ഞു.

പുരി ജ​ഗന്നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25-നാണ് തിയേറ്ററുകളിലെത്തുന്നത്. കേരളത്തിൽ ശ്രീ ​ഗോകുലം മൂവിസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Content Highlights: Liger Movie, Vijay Deverakonda and Mike Tyson, Vijay Deverakonda gets punch from Tyson


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented