മൈക്ക് ട്രെയ്‌ലറിൽ നിന്നുള്ള രംഗം | Photo: youtube/ mike trailer
അനശ്വര രാജന്‍ പ്രധാന വേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന പെണ്‍കുട്ടിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ രഞ്ജിത് സജീവാണ് ചിത്രത്തിലെ നായകന്‍.
ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന് പാട്ടൊരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. ഓഗസ്റ്റ് 19-ന് മൈക്ക് തിയേറ്ററുകളിലെത്തും. ആഷിഖ് അക്ബര്‍ അലിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.
രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് . മൈക്കിലെ ഒരു പാട്ട് മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാന്‍സ് ഗ്രൂപ്പ് കിംഗ്‌സ് യുണൈറ്റഡിന്റെ ഡയറക്ടര്‍ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. മറ്റൊന്ന് ഗായത്രി രഘുറാം നിര്‍വഹിക്കുമ്പോള്‍, മൂന്നാമത്തെ പാട്ട് ഗ്രീഷ്മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേര്‍ന്ന് കൊറിയോഗ്രാഫി ചെയ്യുന്നു.
രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സോണിയ സാന്‍ഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജന്‍ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്‌സ് പ്രഭുവും, അര്‍ജ്ജുനുമാണ്. രാഹുല്‍ രാജിന്റേതാണ് സ്റ്റില്‍സ്. ഡേവിസണ്‍ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. പബ്ലിസിറ്റി ഡിസൈന്‍ ജയറാം രാമചന്ദ്രന്‍. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്.
Content Highlights: mike film trailer anaswara rajan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..