ദിലീഷ് പോത്തനും ചേതന്‍ ജയലാലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'മിഡ്‌നൈറ്റ് റണ്‍' ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. ഒട്ടനവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം രമ്യാ രാജാണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.

മനുഷ്യനുമേല്‍ ഭയം എന്ന വികാരം എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് സ്വാഭാവികമായി കാണിക്കുകയാണ് ഈ ചിത്രം.  

മലയാളത്തിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തിയാണ് രമ്യാ രാജ് ഈ ചെറുസിനിമ ഒരുക്കിയിരിക്കുന്നത്. ബി.ടി.അനില്‍കുമാറിന്റേതാണ് കഥ. ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിംഗ് കിരണ്‍ ദാസ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ശങ്കര്‍ ശര്‍മയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സതീഷ് എരിയലത്ത് നിര്‍മിച്ച ഈ ഹ്രസ്വചിത്രം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാം.

Content Highlights: Midnight Run Malayalam short Film, Dileesh Pothen, Chethan Jayalal, Remya Raj