-
മലയാളസിനിമയിലെത്താന്‍ കൊതിച്ച് പുറത്തു കാത്ത് നില്‍ക്കുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്. സിനിമയില്‍ അവസരം തേടി നടന്ന് ജീവിതത്തിന്റെ നല്ലൊരു ഭാഗം കളഞ്ഞുകുളിച്ച് നിരാശരായ മുതിര്‍ന്നവരുമുണ്ട്. അവര്‍ക്കെല്ലാം അല്പം ആശ്വാസമാകുന്നൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. സിനിമാജീവിതത്തിലേക്കുള്ള ഔപചാരിക പ്രവേശനത്തിന്റെ ചിത്രമാണ് മിഥുന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2013ല്‍ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ പൂജയ്ക്കിടയില്‍ എടുത്ത ചിത്രമാണിത്. സംവിധായകന്‍ ജോഷിയും നിവിന്‍ പോളിയും ജൂഡും നില്‍ക്കുന്ന ചിത്രത്തില്‍ അരികിലായാണ് മിഥുന്‍ നില്‍ക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മിഥുനാണ് എഴുതിയത്.
മിഥുന്‍ സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുഞ്ചാക്കോ ബോബന്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റായി എത്തിയ ചിത്രം സംവിധായകന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ്. ഓം ശാന്തി ഓശാനയില്‍ മോട്ടോര്‍മെക്കാനിക്കും പിന്നീട് കല്യാണ ബ്രോക്കറുമായി വേഷമിട്ട ഷറഫുദ്ദീനും അഞ്ചാം പാതിരയിലെ തകര്‍പ്പന്‍ വില്ലന്‍ വേഷത്തിലൂടെ തിളങ്ങി നില്‍ക്കുകയാണ്.
Content Highlights : midhun manuel thomas diretor shares throwback photo with nivin pauly at om shanthi oshana pooja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..